IndiaLatest

നടനെതിരെ വ്യാപക പ്രതിഷേധം

“Manju”

ബോളിവുഡ് നടന്‍ റണ്‍ദീപ് ഹൂഡനെതിരെ വ്യാപക പ്രതിഷേധം. അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മായാവതിയെക്കുറിച്ച്‌ അപഹാസ്യമായ തമാശ പറഞ്ഞതിനാണ് നടനെതിരേ പ്രതിഷേധം ശക്തമാകുന്നത്.ഒരു പൊതുവേദിയില്‍ സംസാരിക്കുന്ന പഴയ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. താന്‍ ഒരു വൃത്തിക്കെട്ട തമാശ പറയാന്‍ പോകുന്നു എന്ന ആമുഖത്തോടെയായിരുന്നു നടന്റെ പ്രതികരണം.തികച്ചും സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും ദളിത് വിരുദ്ധവുമായ നിലവാരമില്ലാത്ത വാക്കുകളാണ് നടന്റേതും ശക്തമായ നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.

Related Articles

Back to top button