IndiaLatest

ലഹരികടത്ത് അന്വേഷണവും ഇനി എന്‍ഐഎ യ്ക്ക്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ഭീകര ബന്ധങ്ങള്‍ അന്വേഷിക്കുന്ന എന്‍ഐഎയ്ക്കു് ലഹരികടത്തു കേസുകളില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്രം സര്‍ക്കാര്‍. ഇതോടെ സ്വര്‍ണക്കടത്തു കേസിനു പിന്നിലെ ലഹരികടത്തുകാരുടെ സാന്നിധ്യവും എന്‍ഐഎയ്ക്കു അന്വേഷിക്കാനാകും. സ്വര്‍ണക്കടത്തിന് പുറമെ കേരളത്തിലെ പല കേസുകളിലും പുതിയ തീരുമാനം വഴിത്തിരിവുണ്ടാക്കിയേക്കും.

കേരളത്തില്‍ ഭീകരവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വര്‍ണക്കടത്തിലൂടെയും ലഹരി കടത്തിലൂടെയും പണം ലഭിക്കുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ, ഭീകരവാദ സംഘടനകള്‍ക്കു പുറമേ ലഹരികടത്ത് മാഫിയയ്ക്കുമേലും പിടിമുറുക്കാനൊരുങ്ങുകയാണ് എന്‍ഐഎ.

Related Articles

Back to top button