ശ്രീജ.എസ്
കൊല്ലം : കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്നും ഒഴിവാക്കിയതായി ചാനല്‍ അധികൃതര്‍ അറിയിച്ചു.
വളരെക്കാലം പ്രണയിക്കുകയും വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തശേഷം, കാമുകന് വിവാഹത്തില്‍ നിന്നും പിന്മാറിയതില് മനം നൊന്താണ് റംസി ജീവനൊടുക്കിയത്. വളയിടല്‍ ചടങ്ങുകള്‍ അടക്കം നടത്തിയശേഷമായിരുന്നു കാമുകന് ഹാരിസും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയത്. കൂടുതല്‍ സാമ്പത്തികശേഷിയുള്ള പെണ്‍കുട്ടിയുമായി വിവാഹം നടത്താനായിരുന്നു ഹാരിസും വീട്ടുകാരും പദ്ധതിയിട്ടത്.
റംസിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ പദ്ധതിയിട്ടത് കാമുകന് ഹാരിസിന്റെ സഹോദരന്റെ ഭാര്യ കൂടിയായ ലക്ഷ്മി പ്രമോദാണെന്ന് റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.