IndiaLatest

തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സുവേന്ദു അധികാരി

“Manju”
പശ്ചിമ ബംഗാള്‍ : ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ച് ബംഗാളിലെ കരുത്തനായ നേതാവും മുൻ മന്ത്രിയുമായ സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസിനകത്ത് ആഴത്തിൽ അഴുകലും അസ്വാസ്ഥ്യവുമുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക ഘട്ടമാണ്– തൃണമൂലിലെ താഴെത്തട്ടിലുള്ള അംഗങ്ങളെ അഭിസംബോധനചെയ്ത തുറന്ന കത്തിൽ സുവേന്ദു പറഞ്ഞു. വിവിധ പാർട്ടികളിലെ ഒൻപത് എം‌എൽ‌എമാർക്കും തൃണമൂൽ എംപിക്കും ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയിലാണു സുവേന്ദു അധികാരി ശനിയാഴ്ച ബി‌ജെ‌പിയിൽ ചേർന്നത്. മമത ബാനർജി സർക്കാരിലെ മന്ത്രിയായിരുന്ന സുവേന്ദു, ഏതാനും മാസങ്ങളായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ആദ്യം മന്ത്രിസ്ഥാനവും പിന്നാലെ എംഎൽഎ സ്ഥാനവും ഉപേക്ഷിച്ച സുവേന്ദു, കഴിഞ്ഞ ദിവസമാണ് തൃണമൂലിൽനിന്നു രാജിവച്ചത്. എം‌ എൽ‌ എ സ്ഥാനം രാജിവച്ചെങ്കിലും പശ്ചിമ ഇതുവരെ ബംഗാള്‍ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല.

Related Articles

Back to top button