KeralaLatest

ജനറല്‍ ആശുപത്രി ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കും

“Manju”

കോട്ടയം ജില്ലയില്‍ ആധുനിക കെട്ടിട സമുച്ചയത്തോടു കൂടിയ സര്‍ക്കാര്‍ ആരോഗ്യ സേവന കേന്ദ്രമായ പാലാ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ വിഭാഗങ്ങളും രോഗനിര്‍ണ്ണയ ഉപകരണങ്ങളും അനുവദിച്ച്‌ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് നേതാവു കൂടിയായ മുന്‍ എം.പി. ജോസ് കെ മാണി അറിയിച്ചു.ആശുപത്രിക്ക് ലഭ്യമാക്കായിരുന്ന നിരവധി ഡയാലിസിസ് ഉപകരണങ്ങള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ നിന്നും കൊണ്ടുപോയിരുന്നു. ഡയാലിസിസിന് ആവശ്യമായ ആര്‍.ഒ.പ്ലാന്‍റ് സ്ഥാപിച്ചിരുന്നില്ല.കഴിഞ്ഞ 2 വര്‍ഷക്കാലമായി ആശുപത്രിയുടെ മുന്നോട്ടുള്ള പല കാര്യങ്ങളിലും ഉത്തരവിദിത്ത പെട്ടവരുടെ അനാസ്ഥ വികസനത്തെ പിന്നോട്ടടിച്ചെന്നും ജോസ് കെ. മാണി സൂചിപ്പിച്ചു.

Related Articles

Back to top button