IndiaLatest

മോദിയ്ക്ക് ഹോളി ആശംസയറിയിച്ച്‌ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി

“Manju”

മെല്‍ബണ്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹോളി ആശംസകള്‍ അറിയിച്ച്‌ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഒപ്പം കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് അദ്ദേഹം അഭിനന്ദനവും അറിയിച്ചു. ട്വിറ്ററില്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി പങ്കു വെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്റെ നല്ല സുഹൃത്തായ മോദിക്കും ഹോളി ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഹോളി ആശംസകള്‍. ഹോളി കി ശുഭ്കാമ്നായേം എന്ന് ഹിന്ദിയില്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. കൊവിഡ് മഹാമാരി ആഘോഷങ്ങളെ ഒരു പരിധി വരെ ബാധിക്കുമെങ്കിലും ജനങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വാക്സിന്‍ വിതരണ രംഗത്ത് ലോക രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

Related Articles

Back to top button