KeralaLatest

വിദ്യാഭ്യാസ സംവരണാനൂകൂല്യം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്കും

“Manju”

തിരുവനന്തപുരം : ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസസംവരണാനൂകൂല്യംസംബന്ധിച്ച ഹൈക്കോടതി വിധിയെക്കുറിച്ച്‌ നിയമവകുപ്പ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്കും.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അപ്പീല്‍ അടക്കമുള്ളകാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുകയെന്ന് നിയമമന്ത്രി പി.രാജീവ് വ്യക്തമാക്കി. എ.ജിയുടെ നിയമോപദേശം തേടുന്നതുള്‍പ്പെടെ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃസ്ത്യന്‍സംഘടനകള്‍ ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്യുമ്പോള്‍ മുസ്ലീംലീഗും തല്പരകക്ഷികളും സര്‍ക്കാര്‍ അപ്പീല്‍ നല്കണമെന്ന ആവശ്യത്തിലാണ്. ഇതാണിപ്പോള്‍ സര്‍ക്കാരിന് സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഏതു തീരുമാനമെടുത്താലും ഏതെങ്കിലും ഒരുസംഘടന എതിര്‍പ്പുമായി രംഗത്തുവരും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമവകുപ്പിന്റെ സഹായം തേടിയത്.

Related Articles

Back to top button