KeralaLatest

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പൊതിച്ചോര്‍

“Manju”

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ ഉച്ചസമയത്ത് ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ വലയുന്നവര്‍ക്ക് ഇതാ ഇവിടെനിന്നും സൗജന്യമായി ഭക്ഷണം ലഭിക്കും. തൊടുപുഴ മുന്‍സിപ്പല്‍ പാര്‍ക്കിന് മുന്നില്‍ ബസ്കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്ഥാപിച്ച ഫുഡ് ഷെല്‍ഫില്‍നിന്നും ഭക്ഷണപ്പൊതി എടുത്ത് വിശപ്പകറ്റാം. ഫാദര്‍ ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റും വൈ. എം. സി.യും ചേര്‍ന്ന് കേരളം മുഴുവന്‍ നടപ്പിലാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് തൊടുപുഴയിലും ഫുഡ് ഷെല്‍ഫ് സ്ഥാപിച്ചത്.

എല്ലാ ദിവസവും ഉച്ചയ്ക്ക് 12മുതല്‍ 2വരെയുള്ള സമയത്ത് ഷെല്‍ഫില്‍ ഭക്ഷണം എത്തിക്കും.വൈ. എം. സി. പ അംഗങ്ങളുടെയും സുമനുസുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം തൊടുപുഴ വൈ. എം. സി. എ പ്രസിഡന്റ് ഡോ. എലിയാസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്,വാര്‍ഡ് കൗണ്‍സിലര്‍മാരായ ജയലക്ഷ്മി, അഡ്വ. ജോസഫ് ജോണ്‍,ആര്‍. ഹരി, തഹസില്‍ദാര്‍ കെ പി ദീപ, ഡിവൈ. എസ്. പി കെ സദന്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ രാജന്‍ തോമസ്, ജില്ലാ കോര്‍ഡിനേറ്റര്‍ എം സി ജോയ് സെക്രട്ടറി ഡോ. ഷെറിജ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button