KeralaLatest

തിരഞ്ഞെടുപ്പ് നടപടികള്‍ ഏകോപിപ്പിക്കാന്‍ ‘എന്‍കോര്‍’ സോഫ്റ്റ്‌വെയര്‍

“Manju”

പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി എന്‍കോര്‍സോഫ്റ്റ്‌വെയറുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത് മുതല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും എന്‍കോര്‍ സോഫ്റ്റ്വെയറിലൂടെയാണ് ഏകോപിപ്പിക്കുക.

സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശം, സത്യവാങ്മൂലം, വോട്ടര്‍മാരുടെ എണ്ണം, വോട്ടെണ്ണല്‍, ഫലങ്ങള്‍, ഡാറ്റ മാനേജ്മെന്റ് എന്നിവ നിരീക്ഷിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും എന്‍കോറിലൂടെ വരണാധികാരികള്‍ക്ക് സാധിക്കും. രാഷ്ട്രീയ റാലികള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ നോ ഒബ്ജക്ഷന്‍സര്‍ട്ടിഫിക്കറ്റും ഇതിലൂടെ ലഭ്യമാകും.

എന്‍കോര്‍ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടുള്ള സുവിധപോര്‍ട്ടല്‍ മുഖേന സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാമനിര്‍ദ്ദേശ പത്രികയുടെ വിശദാംശങ്ങള്‍, വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ അറിയാനാകും. മാത്രമല്ല തിരഞ്ഞെടുപ്പ് റാലി, സമ്മേളനങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവയ്ക്കുള്ള അപേക്ഷകളും സുവിധ പോര്‍ട്ടല്‍ മുഖേനെ നല്‍കാം.

Related Articles

Back to top button