KeralaLatest

വാക്‌സിനേഷന് പരിഗണിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

“Manju”

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഈ പ്രായപരിധിയിലെ മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ https://www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനു ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ https://covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റില്‍ ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ നടത്തണം. സ്വകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും നല്‍കേണ്ടതുണ്ട്.

ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രവും സമയവും ഉള്‍പ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവര്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയാല്‍ മതിയാകും. രജിസ്‌ട്രേഷനും രേഖകള്‍ അപ് ലോഡ് ചെയ്യുന്നതിനും പ്രത്യേക സമയക്രമീകരണം ഇല്ല.

രോഗം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ തൊഴിലുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ്,വിദേശത്തേക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ എന്നിവ വാക്‌സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.

Related Articles

Back to top button