Thiruvananthapuram

കാമുകനെ വിളിച്ചുവരുത്തി കുത്തി പരിക്കേല്‍പ്പിച്ചു

“Manju”

തിരുവനന്തപുരം ; ആറ്റിങ്ങലില്‍ യുവാവിനെ കാമുകി കുത്തി പരിക്കേല്‍പ്പിച്ചു. മംഗലപുരം സ്വദേശി നിധീഷിനെയാണ് കോരാണി ജംഗ്ഷനില്‍ വിളിച്ചുവരുത്തിയശേഷം യുവതി കഴുത്തില്‍ കത്തികൊണ്ട് കുത്തിയത്.

സംഭവത്തിൽ വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിധീഷുമായി അടുപ്പത്തിലായിരുന്നുവെന്നും , എന്നാൽ തന്നെ ചതിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ആക്രമിച്ചതെന്നുമാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

ഗുരുതരമായി പരുക്കേറ്റ നിധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Related Articles

Back to top button