KeralaLatest

‘എല്ലാ വാക്സിനും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായാണ് നല്‍കിയിട്ടുള്ളത്’; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. മുപ്പത്തിനായിരത്തില്‍ അധികം രോഗികളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കുന്നത് സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടക്കുകയാണ്. ഈ അവസരത്തില്‍ വിവിധതരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്സിനുകള്‍ ഇതുവരെയും കേന്ദ്രസര്‍ക്കാരുകള്‍ സൗജന്യമായി തന്നെയാണ് നല്‍കിയിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് രോഗം പുതിയ കാര്യമാണെങ്കിലും വാക്സിന്‍ എന്നത് പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് നിരവധി പകര്‍ച്ചവ്യാധികള്‍ക്കെതിരെ നാം വാക്സിന്‍ ഉപയോഗിച്ചിട്ടുള്ളതാണെന്നും അവയെല്ലാം കേന്ദ്ര സര്‍ക്കാരുകള്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു

Related Articles

Check Also
Close
  • ….
Back to top button