KeralaLatestPathanamthitta

സംസ്ഥാനത്ത് നാലു വയസ്സുകാരന് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഏറ്റവും അപകടകാരിയായ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിലാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിസെ നാല് വയസ്സുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മെയ് മാസം 24-ാം തിയതിയാണ് കുട്ടി കോവിഡ് പോസിറ്റീവായത്. എന്നാല്‍ കുട്ടി കോവിഡ് നെഗറ്റീവായതായും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ പ്രദേശത്ത് കൂടുതല്‍ നിന്ത്രണം വരുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

Related Articles

Back to top button