InternationalLatest

വൈറസില്‍ പുതിയ ജനിതക മാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞര്‍

“Manju”

ശ്രീജ.എസ്

ഹൂസ്റ്റണ്‍: കൊറോണ വൈറസില്‍ പുതിയ ജനിതക വ്യതിയാനങ്ങള്‍(മ്യൂട്ടേഷന്‍) സംഭവിച്ചതായി അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. ഈ മ്യൂട്ടേഷനുകളിലൊന്ന് കോവിഡിന്റെ വര്‍ധിച്ച വ്യാപനത്തിനു കാരണമായേക്കാമെന്നാണു കണ്ടെത്തല്‍. വൈറസിന്റെ അയ്യായിരത്തിലധികം ജനിതക ശ്രേണികളെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

എന്നാല്‍ പുതിയ മ്യൂട്ടേഷനുകള്‍ വൈറസിനെ മാരകമാക്കുകയോ രോഗത്തിന്റെ ക്ലിനിക്കല്‍ ഫലങ്ങളെ സ്വാധീനിക്കുകയോ ചെയ്യുന്നതല്ലെന്ന് ബുധനാഴ്ച പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വൈറസ് മനുഷ്യരിലൂടെ പ്രചരിക്കുന്നതിനനുസരിച്ച്‌ കൂടുതല്‍ സംക്രമികമാകാമെന്നും, ഇത് രോഗ പ്രതിരോഗ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അമേരിക്കയിലെ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്റ്റിയസ് ഡിസീസസിലെ (എന്‍‌ഐ‌ഐ‌ഡി) വൈറോളജിസ്റ്റായ ഡേവിഡ് മോറന്‍സ് അഭിപ്രായപ്പെട്ടു.

Related Articles

Back to top button