IndiaLatest

ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപം തിരിച്ചെടുക്കാം

“Manju”

ഡല്‍ഹി ; 2015 ല്‍ ആദ്യഘട്ടമായി പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ട് തിരിച്ചെടുക്കാന്‍ വില നിശ്ചയിച്ച്‌ റിസര്‍വ് ബാങ്ക്. ഒരു യൂണിറ്റിന് 4,837 രൂപ നിരക്കിലാകും ബോണ്ട് തിരികെ വാങ്ങുക. മുന്‍ ആഴ്ചയിലെ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള 0.999 പ്യൂരിറ്റി സ്വര്‍ണത്തിന്റെ ക്ലോസിങ് നിരക്കിന്റെ ശരാശരി കണക്കാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്.

ഗ്രാമിന് തുല്യമായ ഒരു യൂണിറ്റിന് 2,684 രൂപ നിരക്കിലായിരുന്നു 2015 നവംബര്‍ 5-20 കാലയളവില്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. ഇതുപ്രകാരം 80 ശതമാനമാണ് നിക്ഷേപകര്‍ക്ക് നേട്ടം ലഭിച്ചത്. 12.5ശതമാനമാണ് വാര്‍ഷികാദായം. ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി 8 വര്‍ഷമാണെങ്കിലും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപം തിരിച്ചെടുക്കാന്‍ അനുവദിക്കും. ഇതുപ്രകാരം അഞ്ചുവര്‍ഷം പിന്നിട്ട ബോണ്ടുകള്‍ ആദ്യഘട്ടമായി കഴിഞ്ഞ നവംബറില്‍ തിരിച്ചെടുക്കാന്‍ അനുവദിച്ചിരുന്നു.

ഓരോ ആറുമാസം കഴിയുമ്പോഴും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ബോണ്ടുകള്‍ പണമാക്കാം. അതെ സമയം ഗോള്‍ഡ് ബോണ്ട് വാങ്ങിയ ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ മറ്റ്‌ഏജന്‍സികളിലോ അപേക്ഷ നല്‍കിയാല്‍ പണം തിരികെ ലഭിക്കും. എന്നാല്‍ കാലാവധിയെത്തി തിരിച്ചെടുക്കുമ്പോള്‍ മൂലധനനേട്ടത്തിന് ആദായനികുതി നല്‍കേണ്ട ആവശ്യമില്ല .

Related Articles

Back to top button