IndiaKeralaLatest

അന്‍പതുകാരനായ കോവിഡ് രോഗിയുടെ മൃതദേഹം മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ് പൊലീസുകാര്‍

“Manju”

ലക്‌നൗ: കോവിഡ് ബാധിച്ച് മരിച്ചവരോട് അനാദരവ് കാണിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. അത്തരത്തില്‍ അലോസരപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവന്നത്.
അന്‍പത് വയസുകാരനായ കോവിഡ് രോഗിയുടെ മൃതദേഹം അന്ത്യകര്‍മ്മത്തിനായി കൊണ്ടുപോകാന്‍ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിയന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്‌. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ലക്‌നൗവിന് 250 കിലോമീറ്റര്‍ അകലെയുള്ള മഹോബയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. മൃതദേഹം രണ്ടു പൊലീസുകാര്‍ ചേര്‍ന്നാണ് മാലിന്യവണ്ടിയിലേക്ക് വലിച്ചെറിയുന്നത്. മറ്റൊരു പൊലീസുകാരന്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കൂലിത്തൊഴിലാളിയായ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ പറയുന്നു.
എന്നാല്‍ ചികിത്സയ്ക്ക് മുന്‍പെ അച്ഛന്‍ മരിച്ചെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചതായും ഇയാളുടെ കുടുംബം ആരോപിച്ചു

Related Articles

Back to top button