IndiaKeralaLatest

കുട്ടികളില്‍ കോവിഡ് വ്യാപനം; വിദഗ്ധ സംഘത്തെ നിയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കുട്ടികളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് ദേശീയ കോവിഡ്-19 ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. വി കെ പോള്‍ പറഞ്ഞു
അതേസമയം പീഡിയാട്രിക് ഡോസുകള്‍ക്കായി കേന്ദ്രം തയ്യാറെടുക്കുകയാണെന്ന് ഡോ. വി കെ പോള്‍ അറിയിച്ചു. കുട്ടികളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ രൂപീകരിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ഡോ. വി കെ പോള്‍ വ്യക്തമാക്കി.
അതേസമയം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഷെഡ്യൂളില്‍ മാറ്റമില്ലെന്ന് രണ്ടു ഡോസായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മേയ് ഏഴു മുതല്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മേയ് ഏഴിന് ശേഷം കോവിഡ് കേസുകളില്‍ 69 ശതമാനം കുറവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി

Related Articles

Back to top button