International

സൈനിക പിന്മാറ്റം നടന്നാലും അഫ്ഗാന് സുരക്ഷയൊരുക്കും; നാറ്റോ

“Manju”

ബ്രസൽസ്: അഫ്ഗാനിൽ നിന്ന് അമേരിക്കയുടെയും സഖ്യസേനകളുടേയും സൈനിക പിന്മാറ്റം നടന്നാലും സുരക്ഷയൊരുക്കാൻ എന്നും തയ്യാറെന്ന് നാറ്റോ സഖ്യം ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.

ബ്രസൽസിൽ നടന്ന നാറ്റോ സഖ്യത്തിന്റെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് അഫ്ഗാനിനെ സൈനികപരമായി സഹായിക്കാൻ വേണ്ട തയ്യാറെടുപ്പ് നടത്ത ണമെന്ന തീരുമാനം നാറ്റോ എടുത്തത്. 9600 സൈനികരാണ് നിലവിൽ അമേരിക്കയുടെ 2500 പേർക്കൊപ്പം അഫ്ഗാനിലുള്ളത്. ഈ വരുന്ന സെപ്തംബർ 11-ാം തിയതിയോടെയാണ് അമേരിക്ക പിന്മാറുന്നത്.

സൈനിക പിന്മാറ്റം നടന്നാലും കാബൂളിൽ അഫ്ഗാൻ ഭരണകൂടത്തിന് സൈനിക ഉപദേശം നൽകാൻ സാധിക്കും വിധം ഉദ്യോഗസ്ഥരെ നിയോഗിക്കും. സൈനിക സാന്നിദ്ധ്യമാണ് നിലവിൽ പിൻവലിക്കുന്നത്. എന്നാൽ സുരക്ഷാ പരമായ കാര്യങ്ങളിൽ എന്നും എല്ലാ സഹായവും നൽകുമെന്നും സ്റ്റോൾട്ടൻബർഗ് വ്യക്തമാക്കി.

Related Articles

Back to top button