InternationalLatest

ലോകത്ത് കൊവിഡ് ബാധിതര്‍ 22.54കോടി

“Manju”

ന്യൂയോര്‍ക്ക് ;ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അന്‍പത്തിനാല് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.71 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 46.43 ലക്ഷമായി ഉയര്‍ന്നു. ഇരുപത് കോടി ഇരുപത് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. അമേരിക്കയില്‍ നാല് കോടി പതിനെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.77 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 28,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷമായി ഉയര്‍ന്നു. 3.84 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.42 ലക്ഷം പേര്‍ മരിച്ചു.മൂന്ന് കോടി ഇരുപത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

 

Related Articles

Check Also
Close
Back to top button