IndiaLatest

വെള്ളത്തില്‍ മുങ്ങി ചെന്നൈ നഗരം

“Manju”

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരിതം തുടരുന്നു. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനിടെ 41 ശതമാനം അധിക മഴയാണ് തമിഴ്നാട്ടില്‍ ലഭിച്ചത്. ഇന്നും നാളെയും മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

2015ന് ശേഷം നഗരത്തില്‍ പെയ്ത ശക്തമായ മഴയാണിത്. ചെന്നൈ ഉള്‍പ്പെടെ 12 ജില്ലകളെ മഴ ബാധിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ എല്ലാ മന്ത്രിമാരോടും ഡി.എം.കെ എം.പിമാരോടും എം.എല്‍.എമാരോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഞായറാഴ്ച പറഞ്ഞു. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓവര്‍ടൈം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഞായറാഴ്ച ഉച്ച വരെ 44 പുനരധിവാസ കേന്ദ്രങ്ങളിലായി 50,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയെത്തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ചെമ്ബരമ്ബാക്കം ഡാം ഉള്‍പ്പെടെ നഗര മേഖലയിലെ മൂന്ന് പ്രധാന ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. പൂണ്ടിയും റെഡ് ഹില്‍സും ഞായറാഴ്ച വെള്ളം തുറന്നുവിട്ട മറ്റ് രണ്ട് റിസര്‍വോയറുകളാണ്.അഡയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button