KeralaLatest

ബജറ്റ്: കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജ്

“Manju”

തിരുവനന്തപുരം: രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് പറഞ്ഞ ധനമന്ത്രി ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിനായി ബജറ്റില്‍ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സി എച് സി , താലൂക് ആശുപത്രികളിലും 10 ഐസൊലേഷന്‍ കിടക്കകള്‍ അനുവദിക്കുമെന്ന് കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതിനായി 635 കോടി അനുവദിച്ചു

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി അനുവദിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കള്‍ വര്‍ധിപ്പിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Related Articles

Back to top button