IndiaKeralaLatest

കിട്ടിയ വോട്ടുകളുടെ എണ്ണം മരങ്ങള്‍ വച്ചു പിടിപ്പിക്കും ; സന്ദീപ് വാര്യര്‍

“Manju”

തൃശൂര്‍ ; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ഷൊര്‍ണൂര്‍ നല്‍കിയ വോട്ടുകളുടെ എണ്ണം മരങ്ങള്‍ വച്ചു പിടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്‌ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ .
ഷൊര്‍ണൂരിന്റെ ഹരിതാഭ വീണ്ടെടുക്കാനുള്ള എളിയ ശ്രമമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു . മരങ്ങള്‍ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്കും ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമാവും.
രാവിലെ 10ന് ചെര്‍പ്പുളശ്ശേരിയിലാണ് പരിപാടിയുടെ ഉദ്ഘാടനം. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ സാംസ്കാരിക സാമൂഹിക വ്യക്തിത്വങ്ങള്‍ പങ്കാളികളാവുമെന്നും അദ്ദേഹം അറിയിച്ചു . നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണ്ണൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു സന്ദീപ് വാര്യര്‍ . 24.34 ശതമാനം വോട്ടാണ് ഇക്കുറി എന്‍ ഡി എ ഷൊര്‍ണ്ണൂരില്‍ നേടിയത് . 8000 ത്തിലേറെ വോട്ടുകള്‍ അധികമായി നേടാനും സന്ദീപ് വാര്യര്‍ക്ക് സാധിച്ചു.

Related Articles

Back to top button