IndiaLatest

വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ അ​മേ​രി​ക്ക​യെ മ​റി​ക​ട​ന്നു​

“Manju”

ഡല്‍ഹി ;കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ അ​മേ​രി​ക്ക​യെ മ​റി​ക​ട​ന്നു​വെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. അ​മേ​രി​ക്ക 16.9 കോ​ടി ​ഡോ​സ്​​ വാ​ക്​​സി​ന്‍ ന​ല്‍​കി​യെ​ങ്കി​ല്‍ ഇ​ന്ത്യ ന​ല്‍​കി​യ​ത്​ 17.2 കോ​ടി ഡോ​സാ​ണെന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​​ ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും നി​തി ആ​യോ​ഗ്​ ആ​രോ​ഗ്യ വി​ഭാ​ഗം അം​ഗം വി.​കെ. പോ​ള്‍ അറിയിച്ചു.

രാജ്യത്ത് 60 വ​യ​സ്സു ക​ഴി​ഞ്ഞ​വ​രി​ല്‍ 43 ശ​ത​മാ​നം പേ​ര്‍​ക്ക്​ ഒ​രു ഡോ​സെ​ങ്കി​ലും ന​ല്‍​കി​യി​ട്ടു​ണ്ട്. വ​രു​ന്ന ആ​ഴ്​​ച​ക​ളി​ല്‍ ഇ​ത്​ 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്താ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 45 ക​ഴി​ഞ്ഞ​വ​രി​ല്‍ 37 ശ​ത​മാ​ന​ത്തി​നും ഒ​രു ഡോ​സ്​ ന​ല്‍​കി. അ​ന്താ​രാ​ഷ്​​​ട്ര ത​ല​ത്തി​ല്‍ 10 ല​ക്ഷം പേ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​ര്‍ ശ​രാ​ശ​രി 22,181 ആ​ണെ​ങ്കി​ല്‍ ഇ​ന്ത്യ​യി​ല്‍ 20,519 മാ​ത്ര​മാ​ണെന്നും വി.​കെ. പോ​ള്‍ പ​റ​ഞ്ഞു.

Related Articles

Back to top button