IndiaLatest

തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം പിന്‍വലിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

“Manju”

കേന്ദ്രത്തിന്റെ ഇടപെടൽ ; 100 ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്നാട്  സര്‍ക്കാര്‍

ശ്രീജ.എസ്

തിയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലേക്ക് കാണികളെ പ്രവേശിപ്പിക്കാമെന്ന മുന്‍ തീരുമാനം പിന്‍വലിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. കോവിഡ് മഹാമാരി ഭീഷണി ഉയര്‍ത്തവേ 50 ശതമാനം പ്രവേശനമെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് രണ്ടു ദിവസം മുന്‍പ് കത്തയച്ചിരുന്നു. തുടര്‍ന്നു നടന്ന ആഭ്യന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരം തീയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കാവൂ. അതേസമയം തീയേറ്ററുകള്‍ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്താവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തീയേറ്ററുകള്‍ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്താവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മാസങ്ങളോളം പൂട്ടിക്കിടന്നിരുന്ന തമിഴ്നാട്ടിലെ തീയേറ്ററുകള്‍ അടുത്തിടെ തുറന്നിരുന്നുവെങ്കിലും പ്രേക്ഷകര്‍ കാര്യമായി എത്തിയിരുന്നില്ല.

അതെ സമയം പൊങ്കല്‍ റിലീസുകളായി എത്താനിരിക്കുന്ന വിജയ്‍യുടെ ‘മാസ്റ്ററും’ ചിലമ്പരശന്റെ ‘ഈശ്വരനും’ തീയേറ്ററുകളിലേക്ക് കാണികളുടെ ഒഴുക്ക് തുടരുമെന്നാണ് തമിഴകത്തിന്റെ പ്രതീക്ഷ .തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കണമെന്ന് വിജയ്‍യും ചിലമ്പരശനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഒപ്പം വിജയ് മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു 100 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button