IndiaLatest

വാക്​സിന്‍ പാഴാക്കല്‍ കുറയ്ക്കണം ; യോഗം വിളിച്ച്‌​​ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ വാക്​സിന്‍ പാഴാക്കി കളയുന്നത് കുറക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്​സിനേഷന്‍ യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ്​ മോദിയുടെ നിര്‍ദേശം .വാക്​സിന്‍ പാഴാക്കുന്ന നിരക്ക്​ രാജ്യത്ത്​ ഉയര്‍ന്ന്​ തന്നെയാണ്​ നില്‍ക്കുന്നത്​. ഇത്​ മറികടക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

രാജ്യത്ത് വാക്​സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണ നിര്‍മാതാക്കളെ സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. അതെ സമയo രാജ്യത്തെ വാക്​സിനേഷന്‍ പ്രക്രിയയുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ യോഗത്തില്‍ അറിയിച്ചു. വാക്​സിന്‍റെ സ്​റ്റോക്ക്​ സംബന്ധിച്ചും അദ്ദേഹം വിലയിരുത്തല്‍ നടത്തി. വാക്​സിനേഷന്‍ കൂടുതല്‍ ജനകീയമാക്കാനായി ആധുനിക സാ​ങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീകരിച്ച നടപടികളും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.

നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങ്​, ആഭ്യന്തര മന്ത്രി അമിത്​ ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, വാര്‍ത്തവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ്​ ജാവ്​ദേക്കര്‍ എന്നിവര്‍ പ​ങ്കെടുത്തു. വാക്​സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നും ഉയരുന്നതിനിടെയാണ്​ ഇതുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രി വീണ്ടും യോഗം വിളിച്ചത്​.

Related Articles

Back to top button