KeralaLatest

ബജറ്റ് ;പ്രതീക്ഷകള്‍ പങ്കുവെച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍

“Manju”

തിരുവനന്തപുരം ; സംസ്ഥാന ബജറ്റിനെക്കുറിച്ച്‌ പ്രതീക്ഷകള്‍ പങ്കുവെച്ച്‌ ജലസേചന മന്ത്രിയും, ഇടുക്കി എം.എല്‍.എയുമായ റോഷി അഗസ്റ്റിന്‍. പുതിയ ബജറ്റില്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയാണ് റോഷി അഗസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യരംഗത്ത് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഇടുക്കിക്ക് ഏറെ പ്രതീക്ഷയുണ്ട്. എല്ലാ സി.എച്ച്‌.സികളിലും താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും പകര്‍ച്ച വ്യാധികള്‍ക്കായി പത്ത് കിടക്കകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതും മെഡിക്കല്‍ കോളേജില്‍ പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇടുക്കിയോടുള്ള പ്രത്യേക കരുതലാണ്.

കേരള ബാങ്കിലൂടെ കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതും കര്‍ഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തതോടെ അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതും പഴവര്‍ഗ്ഗങ്ങള്‍ സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വ്യാവസായികാവശ്യങ്ങള്‍ക്ക് ഉതകുന്നവിധമുള്ള ഉല്പാദനവും കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകുന്നതാണന്നും റോഷി അഗസ്റ്റിന്‍ പ്രതീക്ഷ പങ്കു വെച്ചിരിക്കുകയാണ്.

Related Articles

Back to top button