KeralaLatest

ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ : പി.കെ കുഞ്ഞാലിക്കുട്ടി

“Manju”

തിരുവനന്തപുരം: ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണെന്നു പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോടതി വിധി കാരണം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണെന്നും പി കെ കുഞ്ഞാലികുട്ടി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് മുസ്ലീം ലീഗ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി വിദഗ്‌ധ സമിതിയെ നിയമിക്കുക എന്നത് അപ്രായോഗികമായ കാര്യമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി.
‘സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കോടതി വിധിയോടെ പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് അസാധുവായി. മറ്റ് വിഭാഗങ്ങളിലെ അര്‍ഹരായ പിന്നോക്കാകാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് മുസ്ലീം ലീഗ് എതിരല്ല. എന്നാല്‍ അതിനെ സച്ചാര്‍ കമ്മീഷനുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം നീട്ടിക്കൊണ്ടു പോകുന്നതില്‍ വലിയ ആശങ്കയുണ്ട്’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Articles

Back to top button