KannurKeralaLatest

പഠനസാഹചര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ടെലിവിഷൻ വിതരണം ചെയ്തു: കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി

“Manju”

മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാഹചര്യമില്ലാത്ത മട്ടന്നൂർ നിയോജക മണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്ന പദ്ധതി “ശുഹൈബ് പഠനസഹായി” യുടെ ഭാഗമായി മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ പൊറോറ സ്കൂളിൽ 6 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയ്ക്ക് സ്മാർട്ട് ടെലിവിഷൻ നൽകി. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സ്കൂൾ പ്രധാനധ്യാപിക എ.വി യശോദയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മാതാവിന് ടെലിവിഷൻ കൈമാറി. കെ.എസ്‌.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, ജിഷ്ണു പെരിയച്ചൂർ, ബിലാൽ ഇരിക്കൂർ, ആകാശ് ചോലത്തോട്, പി.പി ജിബിൻ, ആദർശ് കൊതേരി തുടങ്ങിയവർ നേതൃത്വം നൽകി.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button