IndiaLatest

ലോക്ക് ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി

“Manju”

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ ലോക്​ഡൗണ്‍ 14 വരെ നീട്ടി.കൂടുതല്‍ ഇളവുകളോടെയാണ് ലോക്​ഡൗണ്‍ നീട്ടിയിരിക്കുന്നത്.ഷോപ്പുകള്‍‌, മാളുകള്‍‌, റെസ്​റ്ററന്‍റുകള്‍, ബാറുകള്‍‌, ആരാധനാലയങ്ങള്‍ എന്നിവ നിബന്ധനകളോടെ തുറക്കാന്‍ അനുമതി നല്‍കി.നമ്പരുകള്‍ അനുസരിച്ച്‌​ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ്​ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്​. കടകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ തുറക്കാം. മാളുകള്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും തുറക്കാന്‍ അനുവദിച്ചു. ഹോട്ടലുകളില്‍ നിന്ന് രാത്രി 10 മണി വരെ ഹോം ഡെലിവറിയും അനുവദിക്കും.

Related Articles

Back to top button