IndiaLatest

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ക്ഷേത്രപരിസരത്ത് വിവാഹം; കേസെടുത്ത് പൊലീസ്

“Manju”

മംഗളൂരു: ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ക്ഷേത്രപരിസരത്ത് വിവാഹം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് മംഗളൂരു പൊലീസ്. മംഗളൂറു പൊലീസും മംഗളൂരു സിറ്റി കോര്‍പറേഷന്‍ അധികൃതരും നടത്തിയ പരിശോധനക്കിടെയാണ് ലംഘനം കണ്ടെത്തിയത്. മംഗളൂറില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.

ശ്രീ മംഗളദേവി ക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ലംഘിച്ച്‌ വിവാഹം നടന്നത്. കോവിഡ് വ്യാപനം മൂലം മംഗളൂറില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ നാല് വിവാഹ ചടങ്ങുകള്‍ ഒരു ദിവസം നടന്നത്. വിവാഹ ചടങ്ങ് നടത്തിയവര്‍ക്കെതിരെ കര്‍ണാടക പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃതര്‍ എത്തി തടയുകയായിരുന്നു.

Related Articles

Back to top button