IndiaLatest

കോവിഷീല്‍ഡ് വാക്‌സിന്‍ ഒക്‌സ്ഫഡ് ആസ്ട്രസെനക്കക്ക് തുല്യം; സൗദി

“Manju”

ഡല്‍ഹി: ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ സൗദി അംഗീകരിച്ച ഒക്‌സ്ഫഡ് ആസ്ട്രസെനക്ക വാക്‌സിനു തുല്യമാണെന്ന് സൗദി അധികൃതര്‍. സൗദി ഭരണകൂടം ഇക്കാര്യം അറിയിച്ചതായി ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പ്രാദേശിക നാമത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈറല്‍ വെക്ടര്‍ വാക്‌സിനാണ് ആസ്ട്ര സെനക്ക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അസ്ട്രസെനെക്ക വാക്‌സിന്‍ ഇന്ത്യയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ കുത്തിവെപ്പിന് പൂര്‍ണമായും ഉപയോഗിച്ചത് കോവിഷീല്‍ഡായിരുന്നു. പിന്നീട് കോവാക്‌സിനും എത്തി. നാട്ടിലുള്ള പ്രവാസികള്‍ അധികവും സ്വീകരിച്ചത് കോവിഷീല്‍ഡാണ്. എന്നാല്‍, കോവിഷീല്‍ഡ് സൗദിയില്‍ അംഗീകാരമുള്ള നാലു വാക്‌സിനുകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. സൗദിയില്‍ ആസ്ട്രസെനക്ക, ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് അംഗീകാരമുള്ള മറ്റ് വാക്‌സിനുകള്‍. സൗദി കോസ്‌വേയില്‍ അംഗീകൃത വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനമില്ല. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button