KeralaLatest

ആയുര്‍വേദ ഔഷധമായ അപരാജിത ചൂര്‍ണ്ണദൂപനം സംഘടിപ്പിച്ചു

“Manju”

പരിസ്ഥിതിയുടെ ആരോഗ്യം നമ്മുടേതും എന്ന ആശയവുമായി പൊതുജനാരോഗ്യം താല്പര്യപ്രകാരം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മഴക്കാല പൂര്‍വ്വ പരിസരശുചീകരണത്തിന്റേയും സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ആയൂര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ A H M A യുടെ നേതൃത്വത്തില്‍ കേരളത്തിലൂടനീളം ലോക പരിസ്ഥിതി ദിനത്തില്‍ അപരാജിത സന്ധ്യ എന്ന പേരില്‍ ആയുര്‍വേദ ഔഷധമായ അപരാജിത ചൂര്‍ണ്ണദൂപനം സംഘടിപ്പിച്ചു. ഇതിന്റെ സംസ്ഥാനതല ഉത്ഘാടനം കേരള ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കൊല്ലത്ത് നിര്‍വ്വഹിച്ചു. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് സാന്നിദ്ധ്യം വഹിച്ച ചടങ്ങില്‍ വാക്സിനേഷന്‍ ചാലഞ്ചിന്റെ ഭാഗമായി ആയുര്‍വേദ കോളേജ് മെന്‍സ് ഹോസ്റ്റല്‍ കൂട്ടായ്മ 1980-85 ബാച്ച് രണ്ട് ലക്ഷം രൂപ ധനമന്ത്രിക്ക് കൈമാറി. A H M A  യുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 250 ആയുര്‍വേദ ആശുപത്രികളിലും 25,000 വീടുകളിലും ദൂപനം വിതരണം ചെയ്തു. A H M A ജില്ല പ്രസിഡന്റ് എസ്. പി. ഡോ. സുരേഷ് ബാബു, സെക്രട്ടറി സുരേഷ് കായല്‍വാരത്ത്, ഡോ. ടി എസ് സലീം, ഡോ. ഷിബുഭാസ്ക്കരന്‍, ഡോ. അനുജിത്ത്, സാമൂഹിക പ്രവര്‍ത്തകന്‍ ഷിബു റാവത്തൂര്‍, ചെങ്കിഷ് ഖാന്‍, മാരിമുത്തു തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ സ്റ്റാഫുകള്‍ക്കും അപരാജിത ദൂപചൂര്‍ണ്ണം നല്‍കി.

Related Articles

Back to top button