KeralaLatest

മിനിയേച്ചറുകള്‍കൊണ്ട് വിസ്മയം തീര്‍ത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി

“Manju”

കായംകുളം ;വാഹനങ്ങളുടെ മിനിയേച്ചറുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് കായംകുളം എരുവ സ്വദേശി അശ്വിന്‍ കണ്ണന്‍. എരുവ സ്വദേശിയായ കണ്ണന്‍ അശ്വതി ദമ്പതികളുടെ മകനാണ് അശ്വിന്‍. ആനവണ്ടിയും ടൂറിസ്റ്റ് ബസുകളുമെല്ലാം ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍. ഈ വാഹന പ്രേമികളുടെ ഇടയില്‍ വാഹനങ്ങളുടെ ചെറു മോഡലുകള്‍ (മിനിയേച്ചര്‍) തയാറാക്കിയാണ് അശ്വിന്‍ ശ്രദ്ധേയനാകുന്നത്.

കേരളത്തിന്റെ സ്വന്തം ആനവണ്ടി, ടൂറിസ്റ്റ് ബസ്സുകള്‍, ജീപ്പ്, ലോറി, ക്രെയിന്‍ തുടങ്ങിയവകള്‍ എല്ലാം അശ്വിന്റെ കരവിരുതില്‍ നിര്‍മ്മിച്ചിരിക്കുന്നു. വലിയ വാഹനങ്ങളുടെ ചെറിയ രൂപങ്ങളുണ്ടാക്കി മിനിയേച്ചര്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ക്കുന്ന അശ്വിന്റെ കാലസൃഷ്ടികള്‍ യഥാര്‍ഥ വാഹനങ്ങളെ വെല്ലുന്ന തനി പകര്‍പ്പുകള്‍ തന്നെയാണ്. വളരെയേറെ ഭംഗിയോടെയും ഫിനിഷിങ്ങോടെയുമാണ് ഇവയെല്ലാം നിര്‍മിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ പൂര്‍ണ്ണ പിന്തുണയാണ് അശ്വിന് നല്‍കുന്നത് . സഹായവുമായി അനുജന്‍ അര്‍ജുന്‍ കൂടെതന്നെയുണ്ട്.

Related Articles

Back to top button