IndiaLatest

വി.കെ.എൽ. ശാന്തിഹോംസിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടത്തി.

“Manju”

പോത്തൻകോട് : പോത്തൻകോട് വി.കെ.എൽ. ശാന്തിഹോംസിൽ ക്രിസ്മസ് ആഘോഷിച്ചു. ശനിയാഴ്ച രാത്രി ഫ്ലാറ്റ് താമസക്കാരും ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസിനിമാരും ബ്രഹ്മചാരികളും ചേർന്നാണ് ക്രിസ്മസ് കേക്ക് മുറിച്ചത്. ആശ്രമം കമ്മ്യൂണിറ്റി കിച്ചൺ ഹെഡ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമായിരുന്നു. വി.കെ.എൽ. ശാന്തിഹോംസ് അഡ്മിനിസ്ട്രേറ്റർ എം.പി. പ്രമോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനനി കൃപ ജ്ഞാന തപസ്വിനി, എൻ.സോമരാജൻ, വി.കെ. കോസല, ജയകുമാർ തുടങ്ങിയവർ ക്രിസ്മസ് പുതുവത്സര ആശംസ നേർന്ന് സംസാരിച്ചു. സ്വാമി ജനസമ്മൻ ജ്ഞാന തപസ്വി, ബ്രഹ്മചാരിണിമാർ തുടങ്ങിയവർ കലാപരിപാടികളിൽ ഭാഗമായി. വി.കെ.എൽ. ശാന്തിഹോംസ് താമസക്കാർക്ക് കേക്ക് നൽകി പുതുവർഷ സന്തോഷം പങ്കിട്ടു.

Related Articles

Back to top button