InternationalLatest

അവിറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചു

“Manju”

അവിറ്റ സാറ്റസ് അള്‍ട്ടിമസ് ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. താങ്ങാവുന്ന വിലയിലാണ് ലാപ്‌ടോപ്പ് വിപണിയില്‍ എത്തുന്നത്. സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ലാപ്‌ടോപ്പ് ഭാരം കുറഞ്ഞതും വളരെ നേര്‍ത്തതുമായ ലാപ്ടോപ്പാണ്.

ഏപ്രില്‍ 8 മുതല്‍ ആമസോണ്‍ വഴിയും ഔദ്യോഗിക കമ്ബനി വെബ്സൈറ്റ് വഴിയും ലാപ്ടോപ്പ് വില്‍പ്പനയ്ക്ക് എത്തും. ഏപ്രില്‍ 11 മുതല്‍ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഇത് ലഭ്യമാകും. പുതിയ അവിറ്റ സാറ്റസ് അള്‍ട്ടിമസിന്റെ വില 29,990 രൂപയാണ്. ഷാംപെയ്ന്‍ ഗോള്‍ഡ്, ക്ലൗഡ് സില്‍വര്‍, മാറ്റ് ബ്ലാക്ക്, ഷാംറോക്ക് ഗ്രീന്‍, സ്പേസ് ഗ്രേ, ഷുഗര്‍ റെഡ് എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകും. ലാപ്ടോപ്പ് വിന്‍ഡോസ് 11 ഔട്ട് ഓഫ് ബോക്സിലാണ് പ്രവര്‍ത്തിക്കുക. 14.1 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് ലാപ്‌ടോപ്പിന്റെ സവിശേഷത. ലാപ്ടോപ്പില്‍ ഒരു ജോടി സ്റ്റീരിയോ സ്പീക്കറുകളും ഡ്യുവല്‍ മൈക്കുകളുള്ള ഒരു സംയോജിത എച്ച്‌ഡി കാമറയുമുണ്ട്.

Related Articles

Back to top button