Uncategorized

“Manju”

എസ്.എച്ച്.പ്രമോദ് കുമാർ
ഹൈദരാബാദ്.

വൈ.എസ്.ആർ.സി.പി പാർട്ടിയുടെ സീനിയർ നേതാവും വിരമിച്ച  ഐ. എ.എസ്.ഉദ്യോഗസ്ഥനുമായ ഡോക്ടർ കൃഷ്ണ ചന്ദ്രമൗലി അന്തരിച്ചു. രക്താർബുധം ബാധിച്ച് കഴിഞ്ഞ ഒരു വർഷമായി ചികിൽസയിൽ ആയിരുന്നു അദ്ധേഹം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് ബാച്ച് ഐ.എ.എസ്.ഉദ്ധ്യോഗസ്ഥനായ Dr കൃഷ്ണ ചന്ദ്രമൗലി വൈ.എസ്.ആർ.സി.പി. പാർട്ടിയുടെ ചീഫും ഇപ്പോഴെത്തെ ആന്ദ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ശ്രീ ജഗൻ മോഹൻ റെഡ്ഡിയുടെ അഭ്യർത്ഥനയെ മാനിച്ച് രണ്ടായിരത്തി പതിമൂന്നിൽ തന്റെ ജോലിയിൽ രാജി വെക്കുകയും 2014 ലെ തിരഞ്ഞെടുപ്പിലും 2019 ലെ തിരഞ്ഞെടുപ്പിലും YSRCP അഭ്യർത്ഥിയായി മുൻ മുഖ്യമന്ത്രിയും എമ്.എൽ.എ.യുമായ ശ്രീ നാരാ ചന്ദ്രബാബു നായിഡുവിന് എതിർ സ്ഥാനാർത്ഥിയായി മൽസരക്കിക്കുകയും ചെയ്തിരിന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരിന്നു മരണം. അന്ത്യ ക്രിയകൾ ഇന്ന് നടക്കുമെന്ന് മകൻ ഭരത് അറിയിച്ചു.

അദ്ധേഹത്തിന്റെ ദേഹവിയോഗത്തിൽ ആന്ദ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, രാഷ്ട്രീയ നേതാക്കൾ, മറ്റു പ്രമുഖർ സന്താപം അറിയിച്ചു.

അദ്ധേഹത്തിന്റെ മരണം വ്യക്തിപരമായും പാർട്ടിക്കും തീരാ നഷ്ടമാണ് എന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പത്ര സമ്മേളനത്തിൽ അറിയിക്കുകയുണ്ടായി.

ശാന്തിഗിരി ആശ്രമത്തിന്റെ ഒരു വലിയ അഭ്യുതയകാംക്ഷി ആയിരുന്ന അദ്ധേഹം ശാന്തിഗിരിയുടെ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുവാനും   വേണ്ട സഹായങ്ങൾ നൽകുവാനും എന്നും മുൻ നിരയിൽ ഉണ്ടായിരിന്നു. ആന്ദ്രപ്രദേശിലെ കടപ്പ  ജില്ലയിലെ ശാന്തിഗിരി ആയൂർവേദ & സിദ്ധ വൈദ്യശാലയുടെ ആരംഭ കർമം അന്ന് ജില്ലാ കളക്ടർ ആയിരുന്ന അദ്ധേഹമാണ് നിർവഹിച്ചത്.

പലതവണ പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചിരുന്നു. ഈ വർഷം ജുൺ മാസത്തിൽ തിരുവനന്തപുരം ആശ്രമത്തിൽ വരാനിരക്കവെയാണ് മരണപ്പെട്ടത്.

അദ്ധേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ശാന്തിഗിരി ആശ്രമം റീജിയണൽ ഓഫീസ് ഹൈദരാബാദ് സ്റ്റാഫുകൾ അനുശോചനം അറിയിച്ചു

Related Articles

Leave a Reply

Check Also
Close
Back to top button