IndiaLatest

ഉത്തര്‍പ്രദേശില്‍ ​ 727 പേര്‍ക്ക് കോവിഡ്

“Manju”

ഉത്തര്‍പ്രദേശില്‍ ​ 727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നിലവില്‍ സംസ്ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 14,000 ല്‍ താ​​ഴെയാണ്​.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശിലെ കോവിഡ്​ പോസിറ്റീവിറ്റ്​ നിരക്ക്​ 0.3 ശതമാനം ആണ്​. തുടര്‍ച്ചയായി രണ്ടാഴ്​ചയിലേറെയായി ഒരു ശതമാനത്തില്‍ താഴെയാണ് ടി.പി.ആര്‍.കോവിഡ്​ രണ്ടാം തരംഗത്തില്‍ പ്രതിദിന കോവിഡ രോഗികളുടെ എണ്ണം 38,055 വരെ ഉയര്‍ന്നിരുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌​ സര്‍ക്കാര്‍. കോവിഡ്​ ബാധിതരുടെ എണ്ണം 600 ല്‍ താഴെയുള്ള ജില്ലകള്‍ക്ക്​ ഇളവ്​ നല്‍കാന്‍ നേര​ത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഴുവന്‍ ജില്ലകളിലും കോവിഡ്​ ബാധിതരുടെ എണ്ണം 600 ല്‍ താഴെയെത്തിയിരുന്നു.

Related Articles

Back to top button