KeralaLatest

ഇരട്ടവോട്ടുകള്‍ തടയാന്‍ ബൂത്തുതല പരിശോധന കര്‍ശനമാക്കി

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പ്പട്ടികയിലെ ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ ബൂത്തുതലത്തില്‍ പരിശോധന കര്‍ശനമാക്കി. നിലവില്‍ പരാതികളിലൂടെയും അല്ലാതെയും കണ്ടെത്തിയ ഇരട്ടവോട്ടുകളിലും ഒന്നിലധികം മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വോട്ടുള്ളതിലും ഒറ്റവോട്ടുമാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കളക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തുടര്‍നടപടികളിലേക്ക് കടക്കും. എല്ലാ നടപടികളും 30-നുമുമ്ബ് പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് പൂര്‍ത്തിയാക്കുന്നതുവരെ പട്ടികയില്‍നിന്ന് പേര് നീക്കംചെയ്യുക സാധ്യമല്ല. പേര് ഒന്നിലധികംതവണ ഉള്‍പ്പെടുകയോ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി കര്‍ശനമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.

Related Articles

Back to top button