Kerala

കാവ്യയുടെ സൗകര്യത്തിന് വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ട; ക്രൈംബ്രാഞ്ച്

“Manju”

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ നീണ്ടുപോവുകയാണ്. കാവ്യയുടെ വീട്ടിൽ വച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം. നാളെയും കാവ്യയെ ചോദ്യം ചെയ്‌തേക്കില്ല. തുടർ നടപടികളുടെ കാര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാവ്യയെ ചോദ്യം ചെയ്യാൻ ആലുവ പോലീസ് ക്ലബ്ബിലേക്ക് ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു. എന്നാൽ കാവ്യ ഇതിൽ അസൗകര്യം അറിയിച്ചു. ചോദ്യംചെയ്യൽ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്കു മാറ്റാൻ കഴിയുമോയെന്ന് കാവ്യ ചോദിച്ചു. എന്നാൽ ഈ ആവശ്യം ക്രൈം ബ്രാഞ്ച് തള്ളി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ യോഗം ചേർന്നെങ്കിലും, കാവ്യയുടെ സൗകര്യത്തിന് പ്രതിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടെന്ന് എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

അതേസമയം കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്‌ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണ കോടതിൽ ഹർജി നൽകി.

Related Articles

Back to top button