KeralaLatest

പ്രതി പൊലീസുകാരനെ നെഞ്ചിനിടിച്ച്‌​ ബോധം കെടുത്തി

“Manju”

ഓയൂര്‍ : അടിപിടിക്കേസില്‍ കസ്റ്റഡിയി​ലായ പ്രതി സ്​റ്റേഷനില്‍ പൊലീസുകാരനെ നെഞ്ചിനിടിച്ച്‌​ ബോധം കെടുത്തി. പൂയപ്പള്ളി പൊലീസ്​ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം. പള്ളിമണ്‍ കിഴക്കേ ഗോകുലം പൂമങ്കലത്ത് വീട്ടില്‍ ദീപുലാല്‍ (36) ആണ് ജി.ഡി ചാര്‍ജുണ്ടായിരുന്ന എ.എസ്.ഐ രാജേഷിന്‍റെ നെഞ്ചില്‍ ഇടിച്ചത്​. ഇടിയുടെ ആഘാതത്തില്‍ രാജേഷ്​ ബോധരഹിതനായി വീണു. ഈ സമയം ഗ്രില്ല് തകര്‍ത്ത്​ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മറ്റു പൊലീസുകാരെത്തിയാണ്​ കീഴ്പ്പെടുത്തിയത്​. രാജേഷിന്​ പ്രാഥമികശുശ്രൂഷ നല്‍കാനുള്ള ശ്രമവും പ്രതി തടസ്സപ്പെടുത്തി. തുടര്‍ന്ന്​ കൂടുതല്‍ പൊലീസ് എത്തി പ്രതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. പരിക്കേറ്റ എ.എസ്.ഐ രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button