KeralaLatest

മാസ്‌ക്ക് ധരിക്കാത്തതിന് പിഴ

“Manju”

സിന്ധുമോള്‍ ആര്‍

 

കാസര്‍കോട് ജില്ലയില്‍ ഇതുവരെ മാസ്‌ക്ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 3336 പേര്‍ക്കെിരെ കേസെടുത്ത് പിഴ ചുമത്തി. ഇന്നലെ മാത്രം 188 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിരോധനം ലംഘിച്ച്‌ യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2552 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3208 പേരെ അറസ്റ്റ് ചെയ്തു. 1091 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം 2, കുമ്ബള 2, കാസര്‍കോട് 2, ബദിയടുക്ക 1, ആദൂര്‍ 1 ബേഡകം 1, മേല്‍പ്പറമ്ബ 1, ബേക്കല്‍ 1, ഹൊസ്ദുര്‍ഗ് 1, ചന്തേര- , ചിറ്റാരിക്കാല്‍ 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button