IndiaLatest

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 4.53 കോടി പേര്‍ മാത്രം

“Manju”

ഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരേ പോരാടുന്ന ഇന്ത്യയില്‍ ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ഇതുവരെ എടുത്തത് 23.4 കോടി പേര്‍. പക്ഷേ ഇതുവരെ ഏതെങ്കിലും ഒരു വാക്‌സിന്റെ രണ്ടു ഡോസുമെടുത്ത് പൂര്‍ണമായും വാക്‌സിനെടുത്തത് 4.53 കോടി പേര്‍ മാത്രമാണ്.

രാജ്യത്തിന്റെ ജനസംഖ്യയുടെ 3.3 ശതമാനം മാത്രമാണിത്. ലോകത്ത് ഇതുവരെ 212 കോടി ആള്‍ക്കാരാണ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തത്. ലോകത്ത് ഇതുവരെ രണ്ടു ഡോസ് കോവിഡ് വാക്‌സിനും എടുത്തത് 45.8 കോടി ആള്‍ക്കാരാണ്. ലോക ജനസംഖ്യയുടെ 5.9 ശതമാനം മാത്രമാണിത്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് വാക്‌സിന്‍ വിതരണത്തില്‍ നമ്മുക്ക് അനേകം ദൂരം സഞ്ചരിച്ചാല്‍ മാത്രമേ കോവിഡിനെ ലോകത്ത് നിന്ന് തുരത്താന്‍ സാധിക്കുവെന്നാണ്.

Related Articles

Back to top button