KeralaLatest

ലോക് സഭ തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ; കേരളത്തില്‍ ഏപ്രില്‍ 26

“Manju”

 

  • ഏഴ് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്
  • വോട്ടെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ
  • വോട്ടെണ്ണല്‍ ജൂണ്‍ 4 ന്
  • 4 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മേയ് 13 മുതല്‍ ഏപ്രില്‍ 19 വരെ; ജമ്മു കശ്മീര്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല

ന്യൂഡല്‍ഹി: 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം. രണ്ടാം ഘട്ടം കേരളമുള്‍പ്പെടെ ഏപ്രിൽ 26 ന്, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂണ്‍ 1.

തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 96.8 കോടി കോടി വോട്ടർമാരാണ് രാജ്യത്തുളളത്. അതില്‍ 1.8 കോടി കന്നി വോട്ടര്‍മാര്‍, 49.7 കോടി പുരുഷ വോട്ടര്‍മാര്‍, 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍, 19.74 കോടി യുവവോട്ടര്‍മാര്‍, 48,000 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. പത്തരലക്ഷം പോളിങ്ങ്ബൂത്തുകളാണ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കുക.

ബൂത്തുകളില്‍ വീല്‍ചെയറും കുടിവെള്ളവും ശൗചാലയവുമുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 85 വയസിനു മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിനു മുുകളില്‍ ശാരീരിക വെല്ലുവിളി ഉള്ളവര്‍ക്കും വീട്ടില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ കെ.വൈ.സി. ആപ്പില്‍ ലഭ്യമാക്കും. ഇതില്‍നിന്ന് സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാം. അക്രമം തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതുള്‍പ്പെടെ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും.

Related Articles

Back to top button