IndiaLatest

ചലചിത്രകാരന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

“Manju”

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി ചലചിത്രകാരന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. തന്റെ 77-ാം വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാലാണ് മരണം സംഭവിച്ചത്. ഇന്ത്യന്‍ സിനിമ യിലെ മികച്ച സംവിധായകരിലൊരാളായ ബുദ്ധദേബിന് അഞ്ചു തവണയാണ് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഏറെ നാളായി ഡയാലിസിന് വിധേയനായിരുന്ന ബുദ്ധദേബ് ഇന്ന് രാവിലെ 8 മണിക്കാണ് വീട്ടില്‍ വെച്ച്‌ അന്തരിച്ചത്.

ഇന്ത്യന്‍ സിനിമയെ സത്യജിത് റായ്ക്ക് ശേഷം ലോകവേദിയിലെത്തിച്ച മഹാപ്രതിഭയെ നഷ്ടപ്പെട്ടെന്ന് സിനിമാലോകത്തെ പ്രമുഖര്‍ അനുശോചിച്ചു. സംവിധായകന്‍, തിരക്കഥാ കൃത്ത്, കവി എന്നീ നിലകളിലെല്ലാം ബുദ്ധദേബ് തന്റെ കഴിവ് തെളിയിച്ചു.

ഭാഗ് ബഹാദൂര്‍, ചരാചര്‍, ഉത്തര എന്നീ സിനിമകള്‍ ഏറെ പ്രശസ്തി നേടി. ബംഗാളി ഭാഷയിലെ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ദേശീയ പുരസ്‌കാരമാണ് ബുദ്ധദേബിനെ തേടിയെത്തിയത്. ഉത്തര, സ്വപ്‌നീര്‍ ദിന്‍ എന്നീ സിനിമകള്‍ക്ക് മികച്ച സംവിധായകനുള്ള ബഹുമതി ലഭിച്ചു. ഏഴോളം കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ കോളേജ് അദ്ധ്യാപകനായിരുന്ന ബുദ്ധദേബ് ജോലി ഉപേക്ഷിച്ചാണ് സിനിമാലോകത്തേക്ക് എത്തിയത്.

Related Articles

Back to top button