IndiaLatest

 ‘ഓരോ തുള്ളിക്കും കൂടുതല്‍ വിള’ പദ്ധതിക്കായി സംസ്ഥാനങ്ങള്‍ക്ക് 4000 കോടി രൂപ വാര്‍ഷിക വിഹിതം അനുവദിച്ചു

“Manju”

കേന്ദ്ര കാര്‍ഷിക സഹകരണ, കര്‍ഷക ക്ഷേമ മന്ത്രാലയം, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (PMKSY) യുടെ ഭാഗമായി ഓരോ തുള്ളിക്കും കൂടുതല്‍ വിള (Per Drop More Crop) പദ്ധതി നടപ്പാക്കുന്നു. കൃഷിയിടങ്ങളില്‍ സൂക്ഷ്മ ജലസേചന രീതികളായ ഡ്രിപ്, സ്പ്രിങ്ക്‌ളര്‍ രീതികളിലൂടെ ജല ഉപയോഗ ക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡ്രിപ് ജലസേചന സംവിധാനം ജലം ലാഭിക്കുന്നതിനു പുറമെ വളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും തൊഴിലാളി വേതനം ഉള്‍പ്പെടെ മറ്റു ചിലവുകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്കായി 4000 കോടി രൂപ വാര്‍ഷിക വിഹിതം ഇതിനോടകം അനുവദിച്ചു.പദ്ധതിയിന്‍ കീഴിലുള്ള ഗുണഭോക്താക്കളെ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 2020 – 21 വര്‍ഷത്തെ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വിതരണവും ആരംഭിച്ചു കഴിഞ്ഞു. ഇതുകൂടാതെ നബാര്‍ഡുമായി ചേര്‍ന്ന് 5000 കോടി രൂപ സൂക്ഷ്മജലസേചന പദ്ധതി കോര്‍പ്പസ് ഫണ്ട് ഇനത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് സൂക്ഷ്മ ജലസേചന സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നവീന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള വിഭവ സമാഹരണത്തിന് ഈ ഫണ്ട് പ്രയോജനപ്പെടുത്താവുന്നതാണ്. ഇതുകൂടാതെ പ്രധാനമന്ത്രി കൃഷി സഞ്ചിയി യോജനയുടെ പി.ഡി.എം.സി പദ്ധതി വഴിയുള്ള ആനുകൂല്യങ്ങള്‍ക്കു പുറമെ, കര്‍ഷകര്‍ക്ക് സൂക്ഷ്മ ജലസേചന സൗകര്യ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് അധികമായി കിഴിവ് നല്‍കുന്നതിനും ഈ ഫണ്ട് ലക്ഷ്യമിടുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ (2015 – 16 മുതല്‍ 2019 – 2020 വരെ) പി.എം.കെ.എസ്.വൈ. – പി.ഡി.എം.സി. പദ്ധതിയിന്‍ കീഴില്‍ ഏകദേശം 46.96 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.

 

Related Articles

Back to top button