KeralaLatestThiruvananthapuram

മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ജീവനക്കാരനെ പിരിച്ചുവിട്ടു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയ സംഭവത്തെ തുടര്‍ന്ന് താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയുണ്ടായി. മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആര്‍.എം.ഒയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് നടപടി എടുത്തിരിക്കുന്നത്. മൃതദേഹം കൈമാറുന്നതിന് ചുമതലയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെയാണ് ആശുപത്രിയില്‍ നിന്നും പിരിച്ചുവിടുകയുണ്ടായത് .

ഈ മാസം ഒന്നിന് രാവിലെയാണ് വെണ്ണിയൂര്‍ സ്വദേശി ദേവരാജന്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. 57 കാരനായ ദേവരാജന് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടിന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. തുടര്‍ന്ന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ വിദേശത്ത് നിന്ന് വന്ന മകന്‍ സംസ്‌കാരത്തിന് മുമ്പ് മുഖം കാണുകയും സംശയം പ്രകടിപ്പിക്കുകയുമുണ്ടായി. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറി നല്‍കിയ കാര്യം പുറത്താകുന്നത്. ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാത മൃതദേഹമാണ് ഇപ്പോള്‍ സംസ്‌കരിച്ചിരിക്കുന്നത്. സംഭവത്തില്‍ ആര്‍.എം.ഒ മോഹന്‍ റോയ് നടത്തിയ അന്വേഷണത്തില്‍ മോര്‍ച്ചറി ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി തെളിഞ്ഞു. ടാഗ് നോക്കാതെ മൃതദേഹം വിട്ടുനല്‍കുകയായിരുന്നു .

Related Articles

Back to top button