KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്നും മഴ കനക്കും

“Manju”

തിരുവനന്തപുരം: മലയോര മേഖലകളില്‍ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലും. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.വടക്കന്‍ കേരളം അതീവ ജാഗ്രതയിലാണ്. മലപ്പുറത്ത് പുഴകള്‍ കരകവിഞ്ഞതോടെ 15 കുടുംബങ്ങളേയും എട്ട് അന്യ സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ രണ്ടു ദിവസമായി കനത്ത മഴയാണ്. വ്യാപക നാശനഷ്ടവുമുണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അതിശക്തമായ മഴയാണ്.ഭവാനിപ്പുഴ കവിഞ്ഞൊഴുകി. കുന്തിപ്പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. ചെമ്മണ്ണൂര്‍, താവളം എന്നീ പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂര്‍ പാലത്തിന്റെ കൈവരിക്ക് കേടുപാടുകള്‍ സംഭവിച്ചു.

അതിരപ്പിള്ളി മലക്കപ്പാറ റൂട്ടില്‍ ഇന്നലെ രാത്രി ശാന്തന്‍പാറയില്‍ കലുങ്ക് ഇടിഞ്ഞു. വാഹന ഗതാഗതം നിരോധിച്ചു. ഇതുവഴി പോയ കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരെ മടക്കി.

Related Articles

Back to top button