IndiaLatest

കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിളവ്‌; ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

“Manju”

ന്യൂഡല്‍ഹി: കോ​വി​ഡ് ര​ക്ഷാ സാ​മ​ഗ്രി​ക​ളു​ടെ നി​കു​തി നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ജി​എ​സ്ടി കൗ​ണ്‍സി​ല്‍ യോ​ഗം ഇന്ന് തീരുമാനമെടുക്കും.മേ​യ് 28നു ​ചേ​ര്‍​ന്ന കൗ​ണ്‍സി​ലി​ല്‍ വാ​ക്സി​ന്‍റെയും മ​റ്റ് കോ​വി​ഡ് ര​ക്ഷാ സാ​മ​ഗ്രി​ക​ളു​ടെ​യും നി​കു​തി വി​ഷ​യ​ത്തി​ല്‍ ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ന്ത്രി​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​മാ​സം ഏ​ഴി​ന് സ​മ​തി ത​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കോ​വി​ഡ് ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ബി​ജെ​പി ഇ​ത​ര സ​ര്‍​ക്കാ​രു​ക​ള്‍ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ല്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​നു​ക​ള്‍​ക്ക് അ​ഞ്ചു ശ​ത​മാ​ന​വും കോ​വി​ഡ് മ​രു​ന്നു​ക​ള്‍​ക്കും ഓ​ക്സി​ജ​ന്‍ കോ​ണ്‍സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍​ക്കും 12 ശ​ത​മാ​ന​വു​മാ​ണ് ജി​എ​സ്ടി.

പ്രതിരോധ വാ​ക്സിനെയും മരുന്നുകളെയും നികുതിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നും പിപിഇ കിറ്റുകള്‍, മാസ്ക്, സാനിറ്റൈസര്‍, വെന്‍റിലേറ്റര്‍ ഉള്‍പ്പടെയുള്ളയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തില്‍ മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ അദ്ധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശ പരിശോധിച്ചാകും യോഗത്തിലെ തീരുമാനം. ഇതോടാപ്പം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനവും ഉണ്ടായേക്കും.

Related Articles

Back to top button