IndiaKeralaLatest

സ്ത്രീകളെ പൂജാരിമാരായി നിയമിക്കും; തമിഴ്നാട് സര്‍ക്കാര്‍

“Manju”

ചെന്നൈ: ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന നിര്‍ണായ പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത് . ഇതിനായി താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു അറിയിച്ചു.
എല്ലാ ഹൈന്ദവര്‍ക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകള്‍ക്കും പൂജാരിമാരാകാം. ഒഴിവുള്ള ക്ഷേത്രങ്ങളില്‍ അവരെ നിയമിക്കും. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button