IndiaLatest

ഇന്ത്യയെ സഹായിച്ച ജി 7 രാജ്യങ്ങള്‍ക്ക് നന്ദിയറിയിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യയെ സഹായിച്ച ജി 7 രാജ്യങ്ങളോട് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായശ്രമങ്ങള്‍ക്കൊപ്പം ഇന്ത്യയും ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു ഭൂമി ഒരു ആരോഗ്യരംഗം’ എന്ന സമീപനമാണ്​ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ജനത കോവിഡ്​ രണ്ടാം തരംഗം നേരിടാന്‍ ഒരുമിച്ച്‌​ നിന്നതിനെ കുറിച്ച്‌ ഉച്ചകോടിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ മോദി പറഞ്ഞു. എല്ലാതലങ്ങളിലുമുള്ള സര്‍ക്കാര്‍, വ്യവസായരംഗം, പൊതുസമൂഹം എന്നിവരെല്ലാം കോവിഡിനെ നേരിടാന്‍ ഒരുമിച്ച്‌​ നിന്നുവെന്ന്​ മോദി പറഞ്ഞു. ​’ബില്‍ഡിങ്​ ബാക്ക്​ ​സ്ട്രോങര്‍-ഹെല്‍ത്ത്’ എന്ന്​ പേരിട്ടിരിക്കുന്ന സെഷനിലാണ്​ മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്​.

കോവിഡ്​ ചികിത്സയിലും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിലും ഓപ്പണ്‍ സോഴ്​സ്​ ഡിജിറ്റല്‍ സ​ങ്കേതങ്ങള്‍ വലിയൊരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്​സിന്‍ പേറ്റന്‍റ്​ ഒഴിവാക്കാനായി ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നടത്തുന്ന ശ്രമങ്ങള്‍ക്കും അദ്ദേഹം പിന്തുണ അഭ്യര്‍ഥിച്ചു.

Related Articles

Back to top button